സ്വര്‍ണക്കടത്ത് കേസ്; മുഖ്യപ്രതി ബിജു ഡിആര്‍ഐ ഓഫീസില്‍ കീഴടങ്ങി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി കീഴടങ്ങി. അഭിഭാഷകനായ ബിജുവാണ് ഡിആര്‍ഐ ഓഫീസില്‍ എത്തി കീഴടങ്ങിയത്.

തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് 25 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതേ കേസില്‍ ബിജുവിന്റെ ഭാര്യ വിനീത (38) യെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയിരുന്ന ബിജുവിനു വേണ്ടി തെരച്ചില്‍ ഈര്‍ജ്ജിതമാക്കിയിരിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ സ്വയം കീഴടങ്ങി.

Top