അനധികൃത സ്വര്‍ണ കടത്ത്; ബംഗാള്‍ സ്വദേശി പിടിയില്‍

കൊച്ചി:എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. 700 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.ബംഗാള്‍ സ്വദേശി സന്ദീപ് ദുലൈയാണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്.

ഏകദേശം 30 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് ഇയാളില്‍ നിന്നു കണ്ടെടുത്തത്. നികുതി അടച്ചതിന്റെ രേഖകളില്ലാതെ കൊണ്ടുവന്നതാണ് സ്വര്‍ണം. ഏതെങ്കിലും കടകള്‍ക്കു വേണ്ടി കൊണ്ടുവന്നതാകാമെന്നാണ് കരുതുന്നതെന്നു പൊലീസ് പറഞ്ഞു.

Top