സ്വർണക്കടത്ത്: ജാമ്യം തേടി സ്വപ്നയും സരിത്തും അടക്കം 9 പ്രതികൾ ഇന്ന് കോടതിയില്‍

സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷും സരിതും അടക്കം ഒമ്പത് പ്രതികൾ നൽകിയ ജാമ്യഹർജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും.സ്വർണക്കടത്ത് കസ്റ്റംസ് കേസ് മാത്രമാണെന്ന് ഹൈക്കോടതി ചൂണ്ടികാട്ടിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ പ്രതികൾ വാദിക്കുന്നു.

കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലില്ലെന്ന് പ്രതികൾ വാദിക്കുന്നതിനാൽ  കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്നും മറുചോദ്യമായി വരുന്നു.എന്നാൽ കേസിൽ അവസാന പട്ടികയിൽ വരുന്ന 10 പ്രതികൾക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോൾ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചതെന്നും അന്വേഷണം അതിൽ നിന്ന് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നുമാണ് എൻഐഎയുടെ നിലപാട്.

Top