സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇല്ലെന്ന് എന്‍ഐഎ

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വസിക്കാം. സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നും തന്നെയില്ലെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതായി ഒരു തെളിവും ഇല്ലെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസിനെ പല തവണ ചോദ്യം ചെയ്തിരുന്നു.

നേരത്തെ, എന്‍ഐഎ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് നേരിട്ട് വന്ന് പരിശോധിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എയുടെ ഇന്നത്തെ സന്ദര്‍ശനം. കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.

Top