സ്വര്‍ണക്കടത്ത്; എന്‍ഐഎ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്ക്

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്ക് നീങ്ങുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ വ്യക്തമാക്കി.

കേസില്‍ 12 പ്രതികളുടെ റിമാന്‍ഡ് നീട്ടാനായി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നിര്‍ണായക പരാമര്‍ശങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇതുവരെ എന്‍ഐഎ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ആവശ്യമാണ്.

അതേസമയം നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും.

Top