പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ ഒരാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 90 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ആലപ്പുഴ സ്വദേശി ഹരിദാസാണ് പിടിയിലായത്.

എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്നു വന്ന ഇയാളില്‍ നിന്ന് 2 കിലോ 800 ഗ്രാം സ്വര്‍ണം കസ്റ്റംസ് കണ്ടെടുത്തു. തോര്‍ത്ത് ബെല്‍റ്റിന്റെ രൂപത്തിലാക്കി അതിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. പരിശോധനയില്‍ സ്വര്‍ണം വ്യക്തമാകാതിരിക്കാന്‍ പ്രത്യേക കടലാസുകളും പൊതിഞ്ഞിരുന്നു.

കടത്തുകാരുടെ സംഘത്തില്‍ നിന്ന് കസ്റ്റംസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്‌ ഇയാള്‍ പിടിയിലാകുന്നത്.പിടിയിലായ ഹരിദാസിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

Top