സ്വര്‍ണ കടത്തുകാരുടെ വിളനിലമായി നെടുമ്പാശേരി വിമാനത്താവളം!

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണമിശ്രിതമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.

പാലക്കാട് തേന്‍കുറിശി സ്വദേശിയാണ് ഷാര്‍ജയില്‍ നിന്ന് സ്വര്‍ണം കൊണ്ടു വന്നത്. അടിവസ്ത്രത്തിലും ജീന്‍സിനുള്ളിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താണ് ശ്രമിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട സ്ഥിരം സംഭവമാണ്. കഴിഞ്ഞ ദിവസം 51 ലക്ഷം രൂപയോളം വിലവരുന്ന ഒന്നര കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു. സൗദിയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.

Top