സ്വര്‍ണം കടത്താന്‍ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ഒരാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 520 ഗ്രാം സ്വര്‍ണം പിടികൂടി. സംഭവത്തെ തുടര്‍ന്ന് മലപ്പുറം മേല്‍മുറി സ്വദേശിയെ കസ്റ്റംസ് ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തു.

സ്വര്‍ണം സോപ്പുകട്ടകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തുവാനാണ് പ്രതി ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 20 ലക്ഷം രൂപ വില വരുന്നതാണ്.

Top