കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയത്.

ഷാര്‍ജയില്‍നിന്നെത്തിയ വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദ്രവ രൂപത്തിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

Top