കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആറരക്കിലോ സ്വര്‍ണം പിടികൂടി; മൂന്ന് പേര്‍ പിടിയില്‍

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍നിന്നായി ആറരക്കിലോ സ്വര്‍ണം പിടികൂടി.

മഞ്ചേരി സ്വദേശി മുഹമ്മദ്, പന്തല്ലൂര്‍ സ്വദേശി ഉമ്മര്‍, കോഴിക്കോട് കുന്നമംഗലം നിഷാദ് എന്നിവരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. മൂന്നുപേരെയും അറസ്റ്റ് ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top