നാലര കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയില്‍

കോഴിക്കോട്:കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നാലര കിലോ സ്വര്‍ണവുമായി അഞ്ച് യാത്രക്കാരാണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്നു വന്ന നാല് പേരും ദുബൈയില്‍ നിന്നും വന്ന ഒരാളുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഏകദേശം രണ്ട് കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശികളായ ദിലുലാല്‍, നിജാല്‍, നാദാപുരം സ്വദേശി മുസ്തഫ, കാസര്‍കോട് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

Top