കരിപ്പൂരില്‍ 1.1 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂരില്‍ രണ്ടു പേരില്‍ നിന്നായി 1.1 കോടിയുടെ 2.7 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്‍ലിജെന്റ്‌സ് വിഭാഗം പിടികൂടി. കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ ലത്തീഫ്, കോഴിക്കോട് അരീക്കുളം സ്വദേശി ഇസ്മാഈല്‍ എന്നിവരാണ് പിടിയിലായത്.

അബ്ദുല്‍ ലത്തീഫ് 1.420 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണം കുഴല്‍ രൂപത്തിലാക്കി റീചാര്‍ജബിള്‍ ഫാനിനുള്ളില്‍ ഒളിപ്പിച്ചും ഇസ്മാഈല്‍1.10 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണം എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ചുമാണ് കൊണ്ടുവന്നിരുന്നത്. അബ്ദുല്‍ ലത്തീഫ് ഗള്‍ഫ് എയര്‍ വിമാനത്തിലും ഇസ്മാഈല്‍ എയര്‍ ഇന്ത്യ വിമാനത്തിലുമായി ബഹറൈനില്‍ നിന്നുമാണ് വന്നത്.

Top