സ്വര്‍ണക്കടത്ത്; ഫൈസലിന്റെ ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന് കാരാട്ട് റസാഖ്

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി കാരാട്ട് റസാഖ് എംഎല്‍എ. ഫൈസല്‍ അടുത്ത സുഹൃത്താണ്. ഫൈസലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ഫൈസലിന്റെ ഇടപാടുകള്‍ തനിക്കറിയില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. മുസ്ലീം ലീഗ് രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും റസാഖ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊടുവള്ളിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഇന്ന് പുലര്‍ച്ചെ നാലോടെ ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Top