സ്വര്‍ണക്കടത്ത്; സ്പീക്കറുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സ്പീക്കറുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രതയും കരുതലും അദ്ദേഹം പാലിച്ചില്ല. സ്വര്‍ണക്കടത്തുകാരെ സഹായിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയാന്‍ സ്പീക്കര്‍ തയ്യാറാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

സ്പീക്കര്‍ക്ക് കേസുമായി ബന്ധം ഉണ്ട് എന്നതിന് തെളിവ് ഉണ്ട്. സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലില്‍ നിന്നാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളില്‍ പോലും ഊരാളുങ്കലിന് ടെണ്ടര്‍ നല്‍കുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിതന്നും സുരേന്ദ്രന്‍ പറഞ്ഞു.

സി എം രവീന്ദ്രന്റെ കര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനേയും ചോദ്യം ചെയ്യണം. ആരോഗ്യവകുപ്പിന്റെ ഒത്താശ കൊണ്ടാണ് സിഎം രവീന്ദ്രനെതിരായ അന്വേഷണം വൈകിക്കുന്നത്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ ജനവികാരം ഉണ്ട് എന്നാണ് പോളിംഗ് ശതമാനം കാണിക്കുന്നത്. നിലവിലെ സാഹചര്യം ബി ജെപിക്ക് അനുകൂലമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top