അടിവസ്ത്രത്തില്‍ സ്വര്‍ണ്ണ കടത്ത്; കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാര്‍ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടികൂടി. റിങ്ങുകളാക്കിയും പേസ്റ്റ് രൂപത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കൊണ്ടുവന്നത്. 422 ഗ്രാം സ്വര്‍ണമാണ് പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

38 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ്‌പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കരിപ്പൂര്‍ വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം സ്വര്‍ണ വേട്ട നടന്നിരുന്നു. ഐഫോണിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. മൂന്ന് ലക്ഷം മൂല്യം വരുന്ന 60 ഗ്രാം സ്വര്‍ണമാണ് മൊബൈലിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ദുബായില്‍ നിന്ന് എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് നിയാസാണ് (24) കസ്റ്റംസിന്റെ പിടിയിലായത്.

Top