നെടുമ്പാശേരിയിൽ കുഴമ്പ് രൂപത്തിലാക്കി സ്വർണ്ണക്കടത്ത്

നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച് വിദേശത്ത് നിന്നും കടത്തിയ 1162 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും വന്ന മലപ്പുറം എടപ്പാൾ സ്വദേശിയെ കസ്റ്റംസ് പിടികൂടി. ഈ മാസം തന്നെ നിരവധി തവണയാണ് വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കള്ളടത്ത് പിടികൂടുന്നത്. ഇത്തരത്തിലുള്ള പ്രവണതകൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

Top