കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത് ; മാസ്കിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആൾ പിടിയിൽ

കരിപ്പൂർ : കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത് . മാസ്കിനുള്ളിൽ ഒളിപ്പിച്ചാണ് പ്രതി സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കർണാടക ഭട്കൽ സ്വദേശിയാണ് മാസ്കിനുള്ളിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിച്ചത്.

40 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. യു.എ.ഇയിൽ നിന്നാണ് ഇയാൾ കരിപ്പൂരിൽ വന്ന ഇറങ്ങിയത്. എന്‍ 95 മാസ്കിന്‍റെ വാൾവിനടിയിലാണ് സ്വർണം ഒളിപ്പിച്ചത്.

Top