കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട ; 90 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട . ഇത്തവണ 90 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കണ്ണൂർ സ്വദേശിനി ജസീല, കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ് എന്നിവരാണ് പിടിയിലായത്.

ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിലാണ് ഇരുവരും എത്തിയത്. 2333 ഗ്രാം സ്വർണവുമായാണ് ഇരുവരും പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് അസീബ് സ്വർണ്ണം കൊണ്ടുവന്നത്. ക്യാപ്സ്യൂൾ രൂപത്തിലാണ് ജസീല സ്വർണ്ണം കടത്താൻ ശ്രമിച്ചത്. പ്രവിന്റീവ് കസ്റ്റംസ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്തിരുന്നു.

Top