വിമാനത്താവളത്തില്‍ പെര്‍ഫ്യും ബോട്ടിലുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ പെര്‍ഫ്യൂം ബോട്ടിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 147 പവന്‍ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ തൃശൂര്‍ സ്വദേശി അബ്ദുള്‍ മുത്തലിബിന്റെ പക്കല്‍ നിന്നാണ് സ്വര്‍ണം പികൂടിയത്.

10 പെര്‍ഫ്യും ബോട്ടിലുകളില്‍ മുകള്‍ ഭാഗത്തായി ഒളിപ്പിച്ച സ്വര്‍ണത്തിന് 34.07 ലക്ഷം രൂപ വിലവരും. സംശയം തോന്നി ഇയാളുടെ ചെക്ക് ഇന്‍ ബാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ബോട്ടിലിനുള്ളില്‍ ഒളിപ്പിക്കുന്നതിനായി സ്വര്‍ണ ബിസ്‌ക്കറ്റ് ചെറിയ കഷണങ്ങളാക്കിയിരിക്കുകയായിരുന്നു.

ഇത്തരത്തില്‍ ഇനിയും സ്വര്‍ണം കടത്തികൊണ്ടുവരാനുള്ള സാധ്യതയുള്ളതിനാല്‍ കസ്റ്റംസ് ഇന്റലിജന്‍സ് പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top