സ്വർണ്ണക്കടത്ത്, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ ഒരുങ്ങി ഇ.ഡി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇന്ന് നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക.

സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. നേരത്തെ രവീന്ദ്രനെ വിളിപ്പിച്ചിരുന്നെങ്കിലും കോവിഡ് ബാധയെത്തുടര്‍ന്ന് ഹാജരാകാനായിരുന്നില്ല

Top