സ്വര്‍ണ്ണക്കടത്ത് കേസ്; രഹസ്യമൊഴിയെ ചൊല്ലി ഇഡിയും കസ്റ്റംസും നിയമയുദ്ധത്തില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴികള്‍ ഇഡിക്ക് നല്‍കരുതെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു. ഉന്നത നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കുന്ന മൊഴികളാണിത്. സ്വപ്ന, സരിത് എന്നിവരാണ് രഹസ്യമൊഴികള്‍ നല്‍കിയത്. ഈ മൊഴികളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ഇഡി ഹര്‍ജി അനുവദിക്കരുതെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്.

രഹസ്യമൊഴികള്‍ ഇഡിക്ക് നല്‍കുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കുറ്റപത്രം നല്‍കുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ഇഡിയുടെ ഹര്‍ജിയില്‍ അടുത്ത മാസം രണ്ടിന് കോടതി വിധി പറയും. അഡീഷണല്‍ സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

Top