സ്വര്‍ണകടത്തു പ്രതികള്‍ക്ക് ജാമ്യം: വിമര്‍ശനം നേരിട്ട് ഡി ആര്‍ ഐ

kerala-high-court

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഓരോരുത്തരും 35000 രൂപ കെട്ടിവെക്കണം, വേറെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുത്, തിരുവനന്തപുരം സെഷന്‍സ് പരിധി വിട്ട് പോകരുത്, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയവയാണ് വ്യവസ്ഥകള്‍. രണ്ട് ആള്‍ ജാമ്യം, രണ്ട് മാസത്തേക്ക് തിങ്കള്‍, വെള്ളി ദിനങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്നില്‍ ഹാജരാവണമെന്നും നിര്‍ദേശമുണ്ട്.

കേസിലെ നാല് പ്രതികളാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. കേസില്‍ ഒന്നാം പ്രതി സുനില്‍ കുമാര്‍, രണ്ടാം പ്രതി സറീന ഷാജി, നാലാം പ്രതി പി കെ റാഷിദ്, ഏഴാം പ്രതി അഡ്വ.എം ബിജു എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഇതില്‍ ഏഴാം പ്രതി ബിജു ഒഴികെയുള്ളവര്‍ക്ക് കടുത്ത വ്യവസ്ഥയില്‍ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ബിജുവാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ എന്നും ഡിആര്‍ഐ കോടതിയെ അറിയിച്ചു.

കേസിന്റെ പേരില്‍ ബിജുവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെച്ചത് തെറ്റായ നടപടിയാണെന്ന് കോടതി വിമര്‍ശിച്ചു.

Top