സ്വര്‍ണക്കടത്ത്; ഇഡിക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയിലാണ് കേസ്.

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായി തടവിലുള്ള സന്ദീപ് നായരുടെ അഭിഭാഷകനാണ് പരാതിക്കാരന്‍. സന്ദീപ് നായര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകന്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഇഡിക്കെതിരെ സന്ദീപ് നായര്‍ നേരെത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കത്ത് നല്‍കിയിരുന്നു.

സ്വപ്നയെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്ന മൊഴിയില്‍ നേരെത്തെയും ഒരു കേസടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചത് കേട്ടുവെന്നായിരുന്നു മൊഴി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു കേസെടുത്തത്.

Top