സ്വര്‍ണക്കടത്ത് വിവാദം; കുഞ്ഞാലിക്കുട്ടി തെളിവുകള്‍ ഹാജരാക്കണമെന്ന് സിപിഎം

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി യുഎഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കാനാണ് മുസ്ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമമെന്ന് സിപിഎം.

ഈന്തപ്പഴത്തിലും സ്വര്‍ണ്ണമാണെന്ന് പറഞ്ഞ പികെ കുഞ്ഞാലിക്കുട്ടി തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ തയ്യാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടു. യുഎഇയെ ആക്ഷേപിക്കുന്നത് പ്രവാസികളെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണെന്നും സിപിഎം ആരോപിച്ചു.

Top