നെടുമ്പാശേരിയിലും കണ്ണൂരിലും വേട്ട; ക്യാപ്‌സൂളാക്കി കടത്താന്‍ ശ്രമം, 42ലക്ഷം രൂപയുടെ തങ്കം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 42ലക്ഷം രൂപയുടെ തങ്കം പിടികൂടി. തങ്കം കടത്താൻ ശ്രമിച്ച, ദുബൈയിൽ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു.

42 ലക്ഷം വില വരുന്ന 919 ഗ്രാം തങ്കമാണ് കസ്റ്റംസ് പിടികൂടിയത്.തങ്കം ക്യാപ്‌സൂളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. തങ്കം ഏറ്റുവാങ്ങാനെത്തിയ ആളും പിടിയിലായി.

കണ്ണൂർ വിമാനത്താവളത്തിലും സ്വർണം പിടികൂടി. അരക്കിലോയോളം സ്വർണമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബംഗലൂരുവിലേക്കുള്ള യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി ജസീലിനെ അറസ്റ്റ് ചെയ്തു.

Top