സ്വര്‍ണക്കടത്തു കേസ്; എന്‍ഐഎ സംഘം സെക്രട്ടേറിയറ്റിലെത്തി

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. തെളിവെടുപ്പിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എന്‍.ഐ.എയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സഹായിക്കാനായി സിഡിറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനുമുണ്ട്. രാവിലെ പത്തേകാലോടെയെത്തിയ സംഘം സി.സി.ടി.വി സര്‍വര്‍ റൂമിലടക്കം വിശദമായ പരിശോധനയാണ് നടത്തുന്നത്.

സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ സെക്രട്ടേറിയറ്റ് സന്ദര്‍ശനം, ഇവര്‍ ഇവിടെ ചെലവഴിച്ച സമയം ഇതിലെല്ലാം തെളിവ് ലഭിക്കാനായാണ് വിശദമായ പരിശോധന.

നേരത്തെ, എന്‍ഐഎ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് നേരിട്ട് വന്ന് പരിശോധിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എയുടെ ഇന്നത്തെ സന്ദര്‍ശനം. കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുക.

Top