സ്വര്‍ണക്കടത്ത് കേസ്; പന്ത്രണ്ടാം പ്രതിയ്ക്ക് ഐഎസ് ബന്ധമെന്ന് എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പന്ത്രണ്ടാം പ്രതി മുഹമ്മദ് അലിക്ക് ഐഎസ് ബന്ധമുണ്ടെന്ന് എന്‍ഐഎ. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഭാവിയിലും സ്വര്‍ണക്കടത്തിനു വിശദമായ പദ്ധതി തയാറാക്കിയിരുന്നു. ഇതിന്റെ തെളിവുകള്‍ വീണ്ടെടുത്തു. ഓരോ ഇടപാടുകളുടേയും തിയതി വെച്ചുള്ള രേഖകള്‍ സരിത്ത് തയാറാക്കിയിരുന്നു. ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും വീണ്ടെടുത്തിട്ടുണ്ട്.

തൊടുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയാണു മുഹമ്മദ് അലി. കേസിലെ മറ്റൊരു പ്രതിയായ ജലാലിന്റെ ഡ്രൈവറാണ് ഇയാള്‍.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ നിന്നു ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന എന്‍ഐഎയുടെ പ്രാഥമിക കണ്ടെത്തലിനു തെളിവു നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

Top