സ്വര്‍ണക്കടത്ത് കേസ്; ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ശിവശങ്കര്‍, സ്വപ്ന, സരിത്ത്, സന്ദീപ്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാന്‍ഡാണ് നീട്ടിയത്. അടുത്ത മാസം രണ്ടാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് കോടതി ഉത്തരവ്. ഡോളര്‍ കടത്ത് കേസിലും സ്വപ്നയുടേയും സരിത്തിന്റെയും റിമാന്‍ഡ് നീട്ടിയിട്ടുണ്ട്. ഫെബ്രുവരി രണ്ടു വരെയാണ് റിമാന്‍ഡ് നീട്ടിയത്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റവിചാരണ കോടതിയുടേതാണ് ഉത്തരവ്.

Top