സ്വര്‍ണക്കടത്ത് കേസ്: സെറീന ഷാജിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ സെറീന ഷാജിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കൊച്ചിയിലെ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിയിരുന്നു.

സെറീനയ്ക്ക് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്നും അന്വേഷണം തുടരുകയാണെന്നും ഡിആര്‍ഐ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന വിഷ്ണുവും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.

Top