സ്വര്‍ണക്കടത്ത് കേസ് ; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ പങ്ക് എല്ലാവര്‍ക്കും വ്യക്തമായെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. മുരളീധരന്‍ എംപി. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

കേസ് സിബിഐ അന്വേഷിച്ചാല്‍ എല്ലാം തെളിയും. സോളാര്‍ ഉള്‍പ്പെടെ ഏത് കേസ് സര്‍ക്കാര്‍ പൊടി തട്ടിയെടുത്താലും സ്വര്‍ണക്കടത്ത് കേസിലെ വസ്തുതകള്‍ പുറത്തുവരണം. ഇല്ലെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിഷേധ സമരം നടത്തുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top