പ്രതിപക്ഷത്തിന് അപ്രതീക്ഷിത പ്രഹരം, മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണ്ടന്ന് ! !

കൊച്ചി: തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ ഇപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മുഖ്യമന്ത്രി അടക്കമുള്ളവരെ എതിര്‍ കക്ഷിയാക്കി സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. പ്രത്യേക അന്വേഷണം നിര്‍ദേശിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് ആണ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

Top