സ്വര്‍ണക്കടത്ത് കേസ്; തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎയോട് കോടതി

കൊച്ചി: തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎയോട് കോടതി. കേസ് ഡയറി ഹാജരാക്കാനും എന്‍ഐഎയ്ക്ക് പ്രത്യേക കോടതി നിര്‍ദേശം നല്‍കി. സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം കോടതിയുടെ ഭാഗത്തുനിന്നുണ്ടാത്.

കേസില്‍ തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള എന്ത് തെളിവുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് പ്രത്യേക എന്‍ഐഎ കോടതി ചോദിച്ചു. കേസില്‍ തീവ്രവാദബന്ധമില്ലെന്നും അത്തരത്തില്‍ യാതൊരു തെളിവുകളും എന്‍ഐഎയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം വ്യാജ ബിരുദ കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിന് അനുമതി നല്‍കി. എന്‍ഐഎ കോടതിയാണ് പോലീസിന് അനുമതി നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കസ്റ്റംസ് കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തും.

Top