സ്വര്‍ണക്കടത്ത് കേസ് അന്വഷിക്കുന്നതിന് എന്‍.ഐ.എ സംഘത്തിന് ദുബായിലേക്ക് പോകാന്‍ അനുമതി

ന്യൂഡല്‍ഹി: തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വഷിക്കുന്നതിന് എന്‍.ഐ.എ. സംഘത്തിന് ദുബായിലേക്ക് പോകാന്‍ അനുമതി. ഒരു എസ്.പി. അടക്കം രണ്ടംഗസംഘം ദുബായിലെത്തും. രണ്ടു ദിവസത്തിനുള്ളില്‍ എന്‍.ഐ.എയുടെ രണ്ടംഗ സംഘം ദുബായിലേക്ക് യാത്ര തിരിക്കും.

കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് എന്‍.ഐ.എ. സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബായിലേക്ക് പോകാന്‍ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയതും. എന്‍.ഐ.എയ്ക്ക് അനുമതി ലഭിച്ചു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Top