സ്വര്‍ണക്കടത്ത് കേസ്; മുഹമ്മദ് ഷാഫിയുടെ ഹര്‍ജി മാറ്റിവെച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതി മുഹമ്മദ് ഷാഫിയുടെ ഹര്‍ജി വിശദ വാദത്തിനായി മാറ്റിവെച്ചു. കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി 90ല്‍ നിന്നും 180 ദിവസമാക്കിയ എന്‍ഐഎ കോടതി നടപടി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. യുഎപിഎ കേസായതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതിയാണ് മുഹമ്മദ് ഷാഫി. നേരത്തെ ഷാഫിയടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി കൊച്ചിയിലെ എന്‍ഐഎ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Top