സ്വര്‍ണക്കടത്ത് കേസ്; ഇന്‍കം ടാക്‌സ് പ്രതികളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഇന്‍കം ടാക്സ് ചോദ്യം ചെയ്യും. ഇതിന് അനുമതി തേടിയുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയിലാണ് ഇതിനായി അപേക്ഷ നല്‍കിയത്.

സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായര്‍, കെ.ടി. റമീസ്, ഹംജദ് അലി, ജലാല്, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ.സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക.

അതേസമയം, നയതന്ത്രചാനല്‍ വഴി 88.5 കിലോഗ്രാം സ്വര്‍ണം കടത്തിയതായി സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫി വെളിപ്പെടുത്തി. 20 തവണയായാണ് ഇത്രെയും സ്വര്‍ണം കടത്തിയതെന്ന് മുഹമ്മദ് ഷാഫി പറഞ്ഞു. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Top