സ്വര്‍ണക്കടത്ത് കേസ്; ഹവാല ഓപ്പറേറ്ററെ കസ്റ്റംസ് പ്രതി ചേര്‍ത്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഹവാലാ ഓപ്പറേറ്ററെ കൂടി കസ്റ്റംസ് പ്രതി ചേര്‍ത്തു. മംഗലാപുരം രാജേന്ദ്ര പ്രകാശ് പവാറാണ് പ്രതി. ശിവശങ്കര്‍, സരിത്ത്, സ്വപ്ന എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെയും പുതിയ മൊഴികളുടേയും അടിസ്ഥാനത്തിലാണ് രാജേന്ദ്ര പ്രകാശ് പവാറിനെ പ്രതിയാക്കിയത്.

സ്വര്‍ണക്കടത്ത് റാക്കറ്റിന് പിന്നാലെ പ്രധാന ഹവാല ഇടപാടുകാരില്‍ ഒരാളാണ് രാജേന്ദ്ര പ്രകാശ് പവാറെന്ന് കസ്റ്റംസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പല തവണ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഒരു പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇയാളെ പ്രതി ചേര്‍ത്തത്.

ഇതോടെ രാജേന്ദ്ര പ്രകാശ് പവാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ റബിന്‍സിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കി. കേസിലെ പത്താം പ്രതിയാണ് റബിന്‍സ്.

Top