സ്വര്‍ണക്കടത്ത് കേസ് ; കാര്‍ഗോ ക്ലിയറിങ് ഏജന്റ്സ് അസോസിയേഷന്‍ നേതാവ് ഹരിരാജിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കാര്‍ഗോ ക്ലിയറിങ് ഏജന്റ്സ് അസോസിയേഷന്‍ സംഘടന നേതാവ് ഹരിരാജിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യുന്നു. നേരത്തേ ഒരുതവണ ഹരിരാജിനെ ചോദ്യം ചെയ്ത് കസ്റ്റംസ് സംഘം വിട്ടയച്ചിരുന്നു.

സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട സമയത്ത് കസ്റ്റംസിനെ വിളിച്ചു എന്നുള്ളതായിരുന്നു ഹരിരാജിന് നേരെ ഉയര്‍ന്ന ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നത്.

അതേസമയം കേസിലെ മുഖ്യകണ്ണി യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഗണ്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ഗണ്‍മാന്‍ ജയഘോഷിന് നോട്ടീസ് നല്‍കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

നയതന്ത്ര ബാഗില്‍ കൂടി കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനു ശേഷം ജൂലൈ ഒന്നു മുതല്‍ നാല് വരെ ജയഘോഷ് സ്വപ്നയെയും സരിത്തിനെയും എന്തിനു വിളിച്ചുവെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

Top