സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിന് പിന്നില്‍ മൂവാറ്റുപുഴ സ്വദേശി റബിന്‍സെന്ന് സൂചന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിന് പിന്നില്‍ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ആണെന്ന് സൂചന. യുഎഇയില്‍ നിന്ന് പാഴ്സല്‍ ഫൈസലിന്റെ പേരില്‍ അയച്ചത് റബിന്‍സാണ്. ദുബായില്‍ നടന്ന നീക്കങ്ങളുടെ പിന്നിലും റബിന്‍സാണ്. യുഎഇ നയതന്ത്ര കാര്യാലയത്തിലും റബിന്‍സിന് അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം.

റബിന്‍സിന്റെ ഇടപെടല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎക്ക് നല്‍കിയത് റോയാണെന്നാണ് റിപ്പോര്‍ട്ട്. റബിന്‍സിന്റെ ഇടപെടല്‍ ഉള്‍പ്പെടെ അടങ്ങുന്ന റിപ്പോര്‍ട്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് റോ, എന്‍ഐഎക്ക് കൈമാറിയിരുന്നു.

Top