സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍

ദുബായ്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. മൂന്നുദിവസം മുമ്പ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് അറസ്റ്റ് ചെയ്തത്. ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ ഇ​ന്ത്യ​ക്ക് കൈ​മാ​റു​മെ​ന്നാ​ണ് വി​വ​രം. ഫൈ​സ​ലി​നെ കൈ​മാ​റ​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നാണ് വിവരം. ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യു.എ.ഇയുടെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ ഏറ്റവും നിര്‍ണായകമായ അറസ്റ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

Top