സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് അടിയന്തരമായി കുറ്റപത്രം സമര്‍പ്പിക്കും

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ കസ്റ്റംസ് നീക്കം. കേസിന്റെ മേല്‍നോട്ടച്ചുമതലയുള്ള നിലവിലെ കമ്മീഷ്ണര്‍ സുമിത്കുമാര്‍ സ്ഥലം മാറി പോകാനിരിക്കെയാണ് നീക്കം. ഇതിനിടെ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സമ്മര്‍ദ്ദമെന്ന സരിത്തിന്റെ ആരോപണത്തില്‍ കൊച്ചി എന്‍ഐഎ കോടതി മറ്റന്നാള്‍ വിധി പറയും.

ഈ മാസം 27നാണ് നിലവിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണര്‍ സുമിത്കുമാര്‍ ഭിവണ്ടിയിലേക്ക് സ്ഥലംമാറി പോകുന്നത്. ഇതിന് മുന്നോടിയായി തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് കസ്റ്റംസ് നീക്കം.

നടപടികളുടെ ഭാഗമായി കേസന്വേഷണ ചുമതലയുള്ള കസ്റ്റംസ് സൂപ്രണ്ട് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി.

 

Top