കുരുക്ക് മുറുകുന്നു; ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി.

കേസില്‍ പ്രതി സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. സരിത്ത് ശിവശങ്കറിനെ പല തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. ശിവശങ്കറുമായി പ്രതികള്‍ക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

Top