സ്വര്‍ണ്ണക്കടത്തു കേസ്; ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

കേസില്‍ നേരത്തെ അറസ്റ്റിലായ സംജു വാങ്ങിയ സ്വര്‍ണം ഷംസുദ്ദീന് നല്‍കിയതായുള്ള മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഷംസുദ്ദീനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

നേരത്തെ, ഇയാള്‍ക്ക് കസ്റ്റംസ് സമന്‍സ് നല്‍കിയിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇയാള്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായിരിക്കുന്നത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. അതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.

Top