സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് രണ്ട് വിദേശ മലയാളികളെ ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് രണ്ട് വിദേശ മലയാളികളെ ചോദ്യം ചെയ്യുന്നു. മസ്‌ക്കറ്റിലെ മിഡില്‍ ഈസ്റ്റ് കോളേജില്‍ ജോലി ചെയ്യുന്ന ലഫീര്‍ മുഹമ്മദ്, സ്പീക്കറുടെ സുഹൃത്തായ നാസ് അബ്ദുള്ള എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറും സ്വപ്നയും മസ്‌ക്കറ്റിലെ മിഡില്‍ ഈസ്റ്റ് കോളേജ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ലഫീര്‍ മുഹമ്മദിനെ ചോദ്യം ചെയ്യുന്നത്. സ്വപ്നക്ക് ഈ കോളേജില്‍ ജോലി നല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടിരുന്നു എന്നാണ് വിവരം.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെ ടി ജലീലിന്റെയും സുഹൃത്താണ് കസ്റ്റംസ് ചോദ്യം ചെയ്യുന്ന മറ്റൊരാളായ നാസ് അബ്ദുള്ള. സ്പീക്കര്‍ ഉപയോഗിക്കുന്ന ഒരു സിം നാസിന്റെ പേരിലുള്ളതാണ്. സ്വര്‍ണക്കടത്ത് കേസ് വന്ന ജൂലൈ മുതല്‍ ഈ സിം കാര്‍ഡ് സ്വിച്ച് ഓഫ് ആണ്.

Top