സ്വര്‍ണക്കടത്ത് കേസ്; റബിന്‍സനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി

കൊച്ചി: സ്വര്‍ണക്കടത്തില്‍ എന്‍ഐഎ കേസിലെ പ്രതി റബിന്‍സ് കെ.ഹമീദിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തുടര്‍ച്ച എന്ന നിലയില്‍ ഇയാളെ അടിയന്തരമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നു കസ്റ്റംസ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

സ്വര്‍ണക്കടത്തില്‍ യുഎപിഎ ചുമത്തിയ കേസിലെ 10-ാം പ്രതിയാണു റബിന്‍സ്. അഞ്ചും ആറും പ്രതികളായ കെ.ടി.റമീസ്, എം.എം.ജലാല്‍ എന്നിവര്‍ക്കൊപ്പം ഗൂഢാലോചന നടത്തി ദുബായില്‍ നിന്നു നയതന്ത്ര പാഴ്‌സലില്‍ കേരളത്തിലേക്കു സ്വര്‍ണം കടത്തിയ റാക്കറ്റിലെ മുഖ്യപങ്കാളിയാണു റബിന്‍സ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസുകളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍നിന്നു നാടുകടത്തിയ ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു എന്‍ഐഎ അറസ്റ്റ് ചെയ്തത്.

Top