തിരുവനന്തപുരം സ്വര്‍ണക്കടത്ത് : സി ആപ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സി ആപ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴി കസ്റ്റംസ് ഉടന്‍ രേഖപ്പെടുത്തും. സി അപ്റ്റിലെ 3 ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും സി ആപ്റ്റിലേയ്ക്ക് പാര്‍സലുകള്‍ വന്നതായി അന്വേഷണ സംഘം നേരത്തെ കണ്ടത്തിയിരുന്നു. ഇത് സംബന്ധിച്ചായിരിക്കും മൊഴിയെടുക്കല്‍.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് അനേഷണം ശക്തമാക്കി. പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ബുധനാഴ്ച്ച ഹാജരാകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം.

Top