സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടെ മൊഴി ചോര്‍ന്നതിനെതിരെ അഭിഭാഷകന്‍ കോടതിയില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നതിനെതിരെ പരാതിയുമായി അഭിഭാഷകന്‍ കോടതിയില്‍. മുദ്രവെച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച മൊഴിയാണ് ചോര്‍ന്നത്. തനിക്ക് പോലും കോടതി മൊഴിപ്പകര്‍പ്പ് നിഷേധിച്ചതാണ്. അതീവ രഹസ്യ സ്വഭാവം ഉണ്ടെന്ന് വാദിച്ചാണ് തനിക്ക് മൊഴിപ്പകര്‍പ്പ് നല്‍കാതിരുന്നത്.

എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. ഇത് ക്രിമിനല്‍ കോടതിയലക്ഷ്യമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വിഷയം അതീവ ഗൗരവതരമെന്ന് കോടതി പ്രതികരിച്ചു. ഇക്കാര്യത്തില്‍ സ്വപ്‌ന സുരേഷ് കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രത്യേക ഹര്‍ജി നല്‍കും.

Top