കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി കസ്റ്റംസ് പിടിയില്‍. നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസുമായി അടുത്ത ബന്ധമുള്ളവരാണ് ഇവര്‍. മുവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്. ഇവര്‍ നിരവധി സ്വര്‍ണക്കടത്തു കേസുകളിലെ പ്രതികളാണ്. തിങ്കളാഴ്ച രാത്രിയാണ് മൂവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
രാജ്യാന്തരബന്ധമുള്ള കള്ളക്കടത്ത് സംഘങ്ങളിലേക്കാണ് നിലവില്‍ കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും അന്വേഷണം പോകുന്നത്. രാജ്യത്തെയും സംസ്ഥാനത്തെയും സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായ റമീസ്.