സ്വര്‍ണക്കടത്ത്: അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്ലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവണം എന്ന് ആവശ്യപ്പെട്ട് അരുണ്‍ ബാലചന്ദ്രന് കസ്റ്റംസ് നോട്ടീസ് നല്‍കി. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കായി ഫ്‌ളാറ്റ് ബുക്ക് ചെയ്തു നല്‍കിയതായി അരുണ്‍ വെളിപ്പെടുത്തിയിരുന്നു.

അരുണിനെ കൂടാതെ ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാരേയും ഇന്ന് ചോദ്യം ചെയ്യല്ലിന് ഹാജരാവാനായി കസ്റ്റംസ് വിളിച്ചിട്ടുണ്ട്. നയതന്ത്രബാഗിലെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയ ദിവസം സ്വപ്ന സുരേഷും അനില്‍ നമ്പ്യാരും രണ്ടു വട്ടം ഫോണില്‍ സംസാരിച്ചതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. അനില്‍ നമ്പ്യാരെ കൂടാതെ സ്വപ്നയുമായി ഫോണില്‍ ബന്ധപ്പെട്ട മറ്റു ചിലരേയും കസ്റ്റംസ് ചോദ്യം ചെയ്യും.

Top