സ്വര്‍ണക്കടത്ത് കേസ് പ്രതികളെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തുള്ള ജയിലുകളിലേക്ക് മാറ്റും. അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് സ്വപ്ന സുരേഷിനെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് സന്ദീപിനെയും സരിത്തിനെയും മാറ്റും. ഇന്നോ നാളെയോ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം. പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി.

ഇന്നലെയാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയത്. കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. ഇവരെ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍വയ്ക്കാന്‍ കൊഫേപോസ ചുമത്തുന്നതോടെ കഴിയും. ഒരു വര്‍ഷം വരെ ജാമ്യം ലഭിക്കില്ല. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നാണ് കസ്റ്റംസിന്റെ വാദം.

Top