സ്വർണം കടത്തിയ ആളും സ്വർണ കവർച്ചാ സംഘവും കോഴിക്കോട് പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ സ്വർണക്കവർച്ച സംഘം പിടിയിൽ. സ്വർണം കടത്തിയ ആളും, കവർച്ച ചെയ്യാനെത്തിയ നാല് പേരുമാണ് പിടിയിലായത്. തിരൂർ സ്വദേശി മഹേഷാണ് 974 ഗ്രാം സ്വർണം കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ മൊയ്ദീൻ കോയ, മുഹമ്മദ് അനീസ്, അബ്ദുൽ റഊഫ്, നിറമരുതൂർ സ്വദേശി സുഹൈൽ എന്നിവരാണ് കവർച്ച ചെയ്യാനെത്തിയവർ. യാത്രക്കാരൻ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Top